ടെഹ്‌റാൻ: ഇറാൻ അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ. ട്രം...
ടെഹ്‌റാൻ: ഇറാൻ അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ. ട്രംപിന്റേത് വെറും ദിവാസ്വപ്നം മാത്രമാണെന്നും ആണവ നയത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും ഇറാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അഭിമുഖീകരിക്കവെ, ഇറാന്റെ പക്കലുള്ള ആണവ ഇന്ധന ശേഖരം കൈമാറാൻ അവർ സമ്മതിച്ചതായും സമാധാന കരാറിന് രാജ്യം സന്നദ്ധമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി (IRIB) രംഗത്തെത്തിയത്.
ട്രംപിന്റെ മോഹങ്ങളെ പരിഹസിക്കാൻ "ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു" എന്ന ഇറാനിയൻ പഴഞ്ചൊല്ലാണ് മാധ്യമങ്ങൾ ഉപയോഗിച്ചത്. യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെക്കണമെന്ന അമേരിക്കയുടെ കർശനമായ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകളിൽ യുറേനിയം സമ്പുഷ്ടീകരണം മൂന്ന് മുതൽ അഞ്ച് വർഷം വരെ മാത്രം പരിമിതപ്പെടുത്താം എന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
നിലവിൽ പാകിസ്ഥാൻ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ ആണവ അവകാശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഇറാൻ ആവർത്തിക്കുന്നത് മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
Key Words : Iran War, Donald Trump

COMMENTS