.

ഇറാന്‍ വഴങ്ങുന്നില്ല, വീണ്ടും തീക്കളിക്ക് അമേരിക്ക, പുതിയ ആക്രമണ പദ്ധതി തയ്യാറാക്കി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

എന്‍ പ്രഭാകരന്‍ ദുബായ്: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) ഇറാന് മേല്‍ പുതിയ സൈനിക നീക്കങ്ങള്‍ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയെന്ന്...

വെടിനിറുത്തലിന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍, ട്രംപ് പറയുന്നത് 'വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവു'മെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, ആക്രമണ പരമ്പര തുടരുന്നു

Iran has categorically dismissed claims made by U.S. President Donald Trump that Tehran requested a ceasefire, labeling the assertions false


സ്വന്തം ലേഖകന്‍

ദുബായ് : വെടിനിര്‍ത്തലിന് അപേക്ഷിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. ട്രംപിന്റെ പ്രസ്താവനകള്‍ 'പച്ചക്കള്ളവും അടിസ്ഥാനരഹിതവുമാണെന്ന്' ഇറാന്‍ വ്യക്തമാക്കി.

മേഖലയിലെ സംഘര്‍ഷം 33-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ പുതിയ വാക്‌പോര്. ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് ഇടുക്ക് പൂര്‍ണ്ണമായും തുറന്നു നല്‍കിയാല്‍ മാത്രമേ വെടിനിര്‍ത്തല്‍ പരിഗണിക്കൂ എന്നാണ് ട്രംപ് പഞ്ഞത്. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇറാനെ 'ശിലായുഗത്തിലേക്ക്' തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് ഭീഷണിപ്പെടുത്തി.

എണ്ണവില ബാരലിന് 103 ഡോളറിന് മുകളില്‍ എത്തിയതോടെ അമേരിക്കയില്‍ ട്രംപിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. ഇതിനാലാണ് ട്രംപ് മണിക്കൂറുകള്‍ തോറും പലതും മാറിമാറി പറയുന്നത്.

തങ്ങള്‍ യാതൊരു വിധത്തിലുള്ള സമാധാന അപേക്ഷയും നടത്തിയിട്ടില്ലെന്ന് ടെഹ്റാന്‍ വ്യക്തമാക്കി. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ചര്‍ച്ചകള്‍ക്ക് നിലവില്‍ യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കി.

പാകിസ്ഥാന്‍ വഴിയോ മറ്റ് ഉദ്യോഗസ്ഥര്‍ വഴിയോ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടാകാം, എന്നാല്‍ അത് നേരിട്ടുള്ള ചര്‍ച്ചയോ വെടിനിര്‍ത്തല്‍ അപേക്ഷയോ അല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കുവൈറ്റ്, ഖത്തര്‍, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ഇസ്രായേലിലെ തെല്‍ അവീവിനു സമീപവും മിസൈലുകള്‍ പതിച്ചു.

ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം തുടരുകയാണ്. ഹോര്‍മുസ് ഇടുക്ക് സൈനിക ബലം ഉപയോഗിച്ച് തുറപ്പിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഹോര്‍മുസ് ഇടുക്ക് തുറന്നു കൊടുക്കാന്‍ 2026 ഏപ്രില്‍ 6 വരെയാണ് അമേരിക്ക ഇറാനു നല്‍കിയിരിക്കുന്ന സമയം. ഇത് പാലിച്ചില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, രണ്ടുമൂന്നാഴ്ചയ്ക്കകം യുദ്ധം മതിയാക്കി പോകുമെന്നും ട്രംപ് പറയുന്നുണ്ട്. 

ട്രംപ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് മനപ്പൂര്‍വമാണെന്നും ഇറാനില്‍ നിന്ന് ഖാര്‍ഗ് ദ്വീപ് പിടിക്കാനായി കരയുദ്ധത്തിന് സാഹചര്യമൊരുക്കാനായി അദ്ദേഹം സമയം നീട്ടിക്കൊണ്ടു പോവുകയാണെന്ന് ചില യുദ്ധ കാര്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Summary: The Iranian Ministry of Foreign Affairs has categorically dismissed claims made by U.S. President Donald Trump that Tehran requested a ceasefire, labeling the assertions as "false and baseless."

This dispute occurs as the regional conflict enters its 33rd day, marked by high-stakes rhetoric and continued military exchanges. Here are the detailed points from the latest reports:

On Wednesday, April 1, 2026, President Trump posted on Truth Social, claiming that the "New Regime President" of Iran (presumably referring to Masoud Pezeshkian) had reached out to the United States to ask for a ceasefire.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,690,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7556,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17826,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,968,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1191,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2440,
ltr
item
www.vyganews.com: വെടിനിറുത്തലിന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍, ട്രംപ് പറയുന്നത് 'വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവു'മെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, ആക്രമണ പരമ്പര തുടരുന്നു
വെടിനിറുത്തലിന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍, ട്രംപ് പറയുന്നത് 'വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവു'മെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, ആക്രമണ പരമ്പര തുടരുന്നു
Iran has categorically dismissed claims made by U.S. President Donald Trump that Tehran requested a ceasefire, labeling the assertions false
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhteGKmu_V84UaHHrAUVdIPzmAPZy3QHUJlL2kpEizULl9JkBrEl4LzOPkuMu4TjFRAM9J7hPhAYmFdw16cOnOxFY6etBBuuEFj5jtonxmc-FsBpDXlh5aY9tTSA02OvJ4_h3ly6ShvLM9SZvT76i2xycjumLI8taiddGyLkBsNuLlOOa8ZWZI5goz8q8g/s320/Trump%20Abbas.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhteGKmu_V84UaHHrAUVdIPzmAPZy3QHUJlL2kpEizULl9JkBrEl4LzOPkuMu4TjFRAM9J7hPhAYmFdw16cOnOxFY6etBBuuEFj5jtonxmc-FsBpDXlh5aY9tTSA02OvJ4_h3ly6ShvLM9SZvT76i2xycjumLI8taiddGyLkBsNuLlOOa8ZWZI5goz8q8g/s72-c/Trump%20Abbas.jpg
www.vyganews.com
https://www.vyganews.com/2026/04/iran-dismissed-claims-made-by-us.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/iran-dismissed-claims-made-by-us.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy