വെടിവയ്പ്പിനിടയിലും ഇന്ത്യയുടെ ഒരു കപ്പല്‍ ഹോര്‍മുസ് കടന്നു, നയതന്ത്ര നീക്കങ്ങളുമായി ന്യൂഡല്‍ഹി

Indian Vessel Navigates Hormuz Amid Gunfire; New Delhi Initiates Diplomatic Maneuvers


ദുബായ്: ഇറാന്റെ വെടിവയ്പ്പിനിടയിലും ദേശ് ഗരിമ എന്ന ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു. കടലിടുക്ക് പൂര്‍ണ്ണമായും അടച്ചതിന് പിന്നാലെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇന്നലെ വെടിവയ്പ്പുണ്ടായി. 

ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നടപടികള്‍ക്കിടയിലും ഏറെ കരുതലോടെയുള്ള നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇറാന്‍ മനപ്പൂര്‍വം വെടിവച്ചതല്ലെന്നും കടലിടുക്കില്‍ ആയിരക്കണക്കിനു ചെറു ബോട്ടുകളെ ഇറാന്‍ വിന്യസിച്ചിട്ടുണ്ട് (മസ്‌കിറ്റോ ഫ്‌ളീറ്റ്). അവരുമായുള്ള ഏകോപനത്തില്‍ വന്ന പിഴവാണ് വെടവയ്പ്പിലെത്തിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. യുദ്ധത്തിനിടയിലും ഇന്ത്യ മരുന്നും അവശ്യവസ്തുക്കളും നല്കി ഇറാനെ സഹായിക്കുന്നുമുണ്ട്. ഇറാനുമായി പൂര്‍ണ്ണമായും അകലുന്ന ഒരു നയം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറല്ല.

ഒമാന്‍ തീരത്തുനിന്നും യഥാക്രമം 25, 20, 3 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലുള്ള സ്ഥലങ്ങളില്‍ വച്ചാണ് ഇന്ത്യന്‍ കപ്പലുകള്‍ക്കു നേരേ ആക്രമണങ്ങള്‍ നടന്നത്. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ കണ്ടെയ്‌നര്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. മറ്റൊരു ടാങ്കര്‍ കപ്പലിന് നേരെയും ആക്രമണമുണ്ടായി.

20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി വരികയായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ടാങ്കര്‍ ഇറാന്‍ തടഞ്ഞു. കൂടാതെ 'ഭാഗ്യലക്ഷ്മി' ഉള്‍പ്പെടെയുള്ള കപ്പലുകള്‍ ഇറാന്‍ തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിലും 'ദേശ് ഗരിമ' എന്ന ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത് ആശ്വാസകരമായി.

ഇന്ത്യയുടെ നിലപാട് 

ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുകൊടുക്കണമെന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക ആവശ്യം. വിഷയത്തെക്കുറിച്ച് പഠിക്കാമെന്ന് ഇറാന്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഇറാന്‍ പറയുമ്പോഴും, കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്ന ഭീഷണി അവര്‍ ആവര്‍ത്തിക്കുന്നു.

യുഎഇയുടെ പിന്തുണ

ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് യുഎഇ രംഗത്തെത്തിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളില്‍ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യുഎഇ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ തുറമുഖങ്ങള്‍ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതാണ് നിലവിലെ പ്രകോപനത്തിന് കാരണം. ചര്‍ച്ചകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അമേരിക്ക പാലിക്കുന്നില്ലെന്ന് ആരോപിച്ച്, കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുന്‍ തീരുമാനം ഇറാന്‍ പിന്‍വലിച്ചു. അമേരിക്ക ഉപരോധം അവസാനിപ്പിക്കാതെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന കര്‍ക്കശ നിലപാടിലാണ് ഇറാന്‍.

നിലവിലെ സാഹചര്യം ഭയന്ന് നിരവധി എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് വഴിയുള്ള യാത്രയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഇത് ആഗോള എണ്ണ വിപണിയെയും ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതിയെയും ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്.

Summary: Dubai: In a display of maritime resilience, the Indian vessel Desh Garima successfully navigated the Strait of Hormuz despite recent gunfire from Iranian forces. This occurs amidst a war-like atmosphere in the region following Iran's complete closure of the strait, which saw two Indian ships targeted by fire yesterday.

Despite these provocative actions, India is maintaining a cautious and calculated diplomatic stance. Iran has explained that the shooting was not intentional, attributing it to a coordination error among its "Mosquito Fleet"—thousands of small boats deployed across the strait.

While New Delhi summoned the Iranian Ambassador to register a formal protest, India remains reluctant to adopt a policy of total estrangement. Notably, India continues to support Iran by providing medicines and essential supplies even amidst the escalating conflict.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,684,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7525,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17717,Kochi.,2,Latest News,3,lifestyle,322,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2513,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,958,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2421,
ltr
item
www.vyganews.com: വെടിവയ്പ്പിനിടയിലും ഇന്ത്യയുടെ ഒരു കപ്പല്‍ ഹോര്‍മുസ് കടന്നു, നയതന്ത്ര നീക്കങ്ങളുമായി ന്യൂഡല്‍ഹി
വെടിവയ്പ്പിനിടയിലും ഇന്ത്യയുടെ ഒരു കപ്പല്‍ ഹോര്‍മുസ് കടന്നു, നയതന്ത്ര നീക്കങ്ങളുമായി ന്യൂഡല്‍ഹി
Indian Vessel Navigates Hormuz Amid Gunfire; New Delhi Initiates Diplomatic Maneuvers
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnI_ruCeEFEe3g6Gbth_Vt898LSCGkfDdI39ADOYnQl82WwxYF5lZA9VOb8sk8pINDH-DGgvFZn8zZp-enPtQT71cHNKdsvy3i4DUy_324EDD0G_oFMez5SlA6iQo5CR2Q2tyQ8SNrWBGTaeFUmOqasihGWbTD60KMj858iauGc4cubKooIEgbB8Llklk/w640-h384/Desh%20garima.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnI_ruCeEFEe3g6Gbth_Vt898LSCGkfDdI39ADOYnQl82WwxYF5lZA9VOb8sk8pINDH-DGgvFZn8zZp-enPtQT71cHNKdsvy3i4DUy_324EDD0G_oFMez5SlA6iQo5CR2Q2tyQ8SNrWBGTaeFUmOqasihGWbTD60KMj858iauGc4cubKooIEgbB8Llklk/s72-w640-c-h384/Desh%20garima.jpg
www.vyganews.com
https://www.vyganews.com/2026/04/indian-vessel-navigates-hormuz-amid.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/indian-vessel-navigates-hormuz-amid.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy