കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം വ്യക്തിപരമായ വെല്ലുവിളികളിലേക്ക് നീങ്ങുന്നു. മണ്ഡലത്തിൽ താൻ പരാജയപ്പെട്ടാൽ തല...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം വ്യക്തിപരമായ വെല്ലുവിളികളിലേക്ക് നീങ്ങുന്നു. മണ്ഡലത്തിൽ താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച്, കാതിൽ കമ്മലിട്ട് കോഴിക്കോട് കിഡ്‌സൺ കോർണറിൽ നിന്നും റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ വെല്ലുവിളിച്ചു.
ബേപ്പൂരിൽ തോൽവി സമ്മതിക്കേണ്ടി വന്നാൽ പരസ്യമായി മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് നഗരത്തിലൂടെ നടക്കാൻ താൻ തയ്യാറാണെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
താൻ മുന്നോട്ടുവെച്ച ഈ വെല്ലുവിളി സ്വീകരിക്കാൻ മുഹമ്മദ് റിയാസിന് ധൈര്യമുണ്ടോ എന്ന് അൻവർ ചോദിച്ചു. റിയാസ് തോറ്റാൽ കമ്മലിടേണ്ടതില്ല, പകരം മൊട്ടയടിക്കാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ബേപ്പൂരിൽ താൻ 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അൻവർ ആവർത്തിച്ചു. റിയാസിന് 65,000 വോട്ടുകൾക്കപ്പുറം ലഭിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജനവികാരവും എൽഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും ബേപ്പൂരിൽ പ്രതിഫലിക്കുമെന്നും, റിയാസിന്റെ അപ്രമാദിത്വത്തിൽ സി പി എമ്മിൽ തന്നെ അമർഷമുണ്ടെന്നും അൻവർ ആരോപിച്ചു.
ബേപ്പൂർ മണ്ഡലത്തിൽ മുഹമ്മദ് റിയാസും പി വി അൻവറും തമ്മിലുള്ള പോരാട്ടം കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
Key Words : Beypore, PV Anwar, Muhammad Riyaz

COMMENTS