കണ്ണൂർ: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിര...
കണ്ണൂർ: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പരിശോധനയിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം കാറിനുള്ളിൽ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു.കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.
അന്തർസംസ്ഥാന കുഴൽപ്പണ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും പൊലിസ് പരിശോധിക്കുന്നുണ്ട്.
Key Words : Money Laundering

COMMENTS