High court about case against Suresh Gopi MP
കൊച്ചി: സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളാനാവില്ലെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച സുരേഷ് ഗോപിയുടെ ഹര്‍ജി കോടതി തള്ളി.
എഐവൈഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപി മത ചിഹ്നങ്ങള്‍ ഉപയോഗിച്ചെന്നും മതവികാരം ഇളക്കിവിട്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുയെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഇത് തെരഞ്ഞടുപ്പ് നിയമാവലിക്കെതിരാണെന്നും ആരോപണമുണ്ട്.
Keywords: High Court, Suresh Gopi, Case, Continue



COMMENTS