കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ആവേശകരമായ പോളിങ് തുടരുന്നു. വൈകുന്നേരം മൂന്ന് മണിയായപ്പോഴേക്കും 78 ശതമ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ആവേശകരമായ പോളിങ് തുടരുന്നു. വൈകുന്നേരം മൂന്ന് മണിയായപ്പോഴേക്കും 78 ശതമാനം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു. പൂർബ ബർധമാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്; ഇവിടെ ഉച്ചയ്ക്ക് മുൻപ് തന്നെ 66.8 ശതമാനം വോട്ടർമാർ പോളിങ് ബൂത്തിലെത്തി.
അതിനിടെ, വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി പരാതി ഉയർന്ന ബൂത്തുകളിൽ റീ-പോളിങ് നടത്തിയേക്കുമെന്ന് ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (CEO) മനോജ് അഗർവാൾ അറിയിച്ചു. വോട്ടിങ് നടപടികളിൽ വീഴ്ചകളോ അട്ടിമറിയോ നടന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരും നിരീക്ഷകരും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS