തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം അതിശക്തമായ ജനപങ്കാളിത്തം. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ പോളിംഗ് ശതമാ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം അതിശക്തമായ ജനപങ്കാളിത്തം. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ പോളിംഗ് ശതമാനം ചരിത്രത്തിലാദ്യമായി 90 കടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം വോട്ടിംഗ് ശതമാനം 62 കടന്നു കഴിഞ്ഞു. സ്ത്രീകളുടെയും കന്നി വോട്ടർമാരുടെയും വലിയ പങ്കാളിത്തമാണ് ഇത്തവണ ദൃശ്യമാകുന്നത്. 4.6 ലക്ഷത്തോളം പുതിയ വോട്ടർമാരാണ് ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് അല്പനേരം തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിഹരിച്ചു. മിക്കയിടങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായാണ് പുരോഗമിക്കുന്നത്. വൈകുന്നേരം 6 മണി വരെയാണ് വോട്ടിംഗ് സമയം. കനത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ കൂട്ടത്തോടെ എത്തുന്നത് ജനാധിപത്യ പ്രക്രിയയിലുള്ള വലിയ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.
Key Words : Heavy polling , Kerala, Ratan Khelkar, Polling Percentage

COMMENTS