Heat wave in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രിയും കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയുമാണ് നിലവിലെ താപനില.
അതേസമയം ഈ ജില്ലകളില്‍ 3 മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. മാത്രമല്ല സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്.
ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥ ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Heat wave, Kerala, Increase, Alert


COMMENTS