G.Sudhakaran moves high court for central force
കൊച്ചി: അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കേന്ദ്രസേനയെ ഇറക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി.സുധാകരന്‍ ഹൈക്കോടതിയില്‍. തനിക്ക് വോട്ട് ചെയ്യുന്നത് തടയുമെന്ന് ഭീഷണി ഉണ്ടെന്നും അതിനാല്‍ സുരക്ഷിതമായി വോട്ടുചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ജി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അമ്പലപ്പുഴ മണ്ഡലത്തിലെ 195 ബൂത്തുകള്‍ക്കും സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം. മത്സരിക്കാന്‍ തീരുമാനിച്ച അന്നു മുതല്‍ തനിക്കും കൂടെയുള്ളവര്‍ക്കുമെതിരെ വധഭീഷണി അടക്കം ഉയരുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവുമില്ലെന്നും സുധാകരന്‍ പരാതിയില്‍ പറയുന്നു.
ഈ മാസം ഒന്‍പതിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവിടുത്തെ നേതാക്കള്‍ പറയുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സുഗമമായി തെരഞ്ഞെടുപ്പ് നടക്കാന്‍ കേന്ദ്ര സേനയെ ഇറക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
Keywords: G.Sudhakaran, High court, Central force, Election, Ambalappuzha


COMMENTS