Gold rate today in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. സ്വര്‍ണ്ണം ഗ്രാമിന് 365 രൂപയും പവന് 2920 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 14,100 രൂപയും പവന് 1,12,800 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 1,09,880 രൂപയായിരുന്നു വില.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയാണുള്ളത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. രണ്ടാഴ്ചത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്താന്‍ ഇറാനും അമേരിക്കയും തീരുമാനിച്ചതിനു പിന്നാലെ എണ്ണവില ഇടിയുകയും സ്വര്‍ണ്ണവില കുതിച്ചുയരുകയുമായിരുന്നു.
Keywords: Gold rate, Today, Increase, War, Iran, US


COMMENTS