തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നല്‍കിയ തിരുവനന്തപുരം ഡി സി സി ജനറല്‍ സെക്രട്ടറി എ...
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നല്‍കിയ തിരുവനന്തപുരം ഡി സി സി ജനറല്‍ സെക്രട്ടറി എ പ്രിജിൻ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ്.
രമേശ് ചെന്നിത്തലയെ കുറിച്ച് നല്‍കിയ മുഴുവൻ പേജ് പരസ്യം കോണ്‍ഗ്രസ് പാർട്ടിയുടെ നിലപാടുകള്‍ക്കും നിർദ്ദേശത്തിനും വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്. നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താൻ പാടില്ലെന്ന് എ ഐ സി സിയും, കെ പി സി സിയും നിർദ്ദേശം നല്‍കിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കൃത്യമായ വിശദീകരണം കെ പി സി സി നേതൃത്വത്തിന് നല്‍കാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെ പി സി സി അറിയിച്ചു.
Key Words : Advertisement, Ramesh Chennithala, Show cause notice, DCC General Secretary

COMMENTS