കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച സംഭവത്തിൽ കെ. സുധാകരന്റെ മരുമകൻ അജിത്തിനെ പോലീസ് ചോദ്യം ചെയ്തു. കണ്...
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച സംഭവത്തിൽ കെ. സുധാകരന്റെ മരുമകൻ അജിത്തിനെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അജിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
കെപിസിസിയുടെ ഔദ്യോഗിക ലെറ്റർ ഹെഡ് ഉപയോഗിച്ച് എഐ (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വ്യാജ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഹൈക്കമാൻഡിന് കത്തയച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം. സംഭവത്തിൽ സണ്ണി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

COMMENTS