വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന ക...
വാഷിംഗ്ടൺ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന കത്ത് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' റീപോസ്റ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
അമേരിക്കയിലെ തീവ്രവലതുപക്ഷ റേഡിയോ അവതാരകൻ മൈക്കൽ സാവേജ് എഴുതിയ കത്താണ് ട്രംപ് പങ്കുവെച്ചത്. അമേരിക്കയിൽ നിലവിലുള്ള ജന്മനാ ലഭിക്കുന്ന പൗരത്വ നിയമത്തെ (Birthright Citizenship) കടന്നാക്രമിക്കുന്ന ഈ കത്തിൽ, കുടിയേറ്റക്കാർ തങ്ങളുടെ പ്രസവത്തിന് തൊട്ടുമുൻപായി ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അമേരിക്കയിലെത്തി കുഞ്ഞുങ്ങൾക്ക് പൗരത്വം നേടിയെടുക്കുന്നുവെന്ന് പരിഹസിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ' എന്ന് വംശീയമായി അധിക്ഷേപിക്കുന്ന കത്ത്, ഇവർ സംഘടിത മാഫിയകളേക്കാൾ വലിയ നാശമാണ് അമേരിക്കയ്ക്ക് വരുത്തുന്നതെന്നും ആരോപിക്കുന്നു.
ട്രംപിന്റെ ഈ വിവാദപരമായ റീപോസ്റ്റിനോട് അതീവ ജാഗ്രതയോടെ പ്രതികരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജന്മനാ ലഭിക്കുന്ന പൗരത്വ നിയമം അവസാനിപ്പിക്കുക എന്നത് ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായതിനാൽ, വരും ദിവസങ്ങളിൽ അമേരിക്കയിൽ കുടിയേറ്റ നയങ്ങൾ കൂടുതൽ കർക്കശമാകുമെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Key Words : Donald Trump, India, China, Controversy

COMMENTS