വാഷിംഗ്ടൺ: ഇസ്രയേലിനെ വിശ്വസ്ത സുഹൃത്തായി വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.‘ജനങ്ങൾക്ക് ഇസ്രയേലിനെ ഇഷ്ടമാണെങ്കിലും അല്ലെങ്ക...
വാഷിംഗ്ടൺ: ഇസ്രയേലിനെ വിശ്വസ്ത സുഹൃത്തായി വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.‘ജനങ്ങൾക്ക് ഇസ്രയേലിനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവർ യുഎസിന്റെ മികച്ച പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്. സംഘർഷത്തിന്റെയും സമ്മർദത്തിന്റെയും സമയത്ത് തനിനിറം കാണിക്കുന്ന മറ്റുള്ളവരെപ്പോലെയല്ല. ഇസ്രയേൽ ധീരരും ധൈര്യശാലിയും വിശ്വസ്തരുമാണ്. നന്നായി പോരാടാനും എങ്ങനെ വിജയിക്കണമെന്നും ഇസ്രയേലിന് അറിയാം’–ട്രംപ് പറഞ്ഞു.
അതേസമയം, യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാർ ഇനിയും അകലെയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പറഞ്ഞു. അന്തിമ തീരുമാനത്തിൽനിന്ന് ഇപ്പോഴും ഏറെ അകലെയാണ് നമ്മൾ–ടെലിവിഷൻ സന്ദേശത്തിൽ ഖാലിബാഫ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും ശരിയല്ലെന്ന സൂചന നൽകുന്ന ഇറാൻ, മേഖലയിലെ സൈനിക വിന്യാസത്തിലും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തിലും തർക്കങ്ങൾ നിലനിൽക്കുന്നതായി വ്യക്തമാക്കി. തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ കരാറില്ലെന്ന് ഇറാൻ പറയുന്നു.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, കരാർ ഒപ്പിടുംവരെ ഉപരോധങ്ങൾ പിൻവലിക്കില്ലെന്ന് ട്രംപ് ഭരണകൂടം ശഠിക്കുന്നു.
Key Words : Dispute , Strait of Hormuz , US President, Israel

COMMENTS