കോഴിക്കോട്: യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി നടക്കുന്ന പരസ്യമായ വാദപ്രതിവാദങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാ...
കോഴിക്കോട്: യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി നടക്കുന്ന പരസ്യമായ വാദപ്രതിവാദങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ നടത്തിയ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുന്നണി അധികാരം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഘട്ടത്തിൽ, വ്യക്തികേന്ദ്രീകൃതമായ ഇത്തരം ചർച്ചകൾ താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ വലിയ നൈരാശ്യമുണ്ടാക്കും. ഇത്തരം ചർച്ചകളിലേക്ക് ആരും പോകരുതെന്നാണ് ലീഗിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണമെന്ന കർശനമായ സന്ദേശമാണ് ഇതിലൂടെ ലീഗ് നൽകുന്നത്.
Key Words : Post of Chief Minister, PMA Salam , UDF, Congress

COMMENTS