ആലപ്പുഴ : നിരോധിത പുകയില കടത്തുമായി ബന്ധപ്പെട്ട് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ നഗരസഭ കൗൺസിലർ എ ഷാനവാസിനെ സി പി എം തിരിച്...
ആലപ്പുഴ : നിരോധിത പുകയില കടത്തുമായി ബന്ധപ്പെട്ട് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ആലപ്പുഴ നഗരസഭ കൗൺസിലർ എ ഷാനവാസിനെ സി പി എം തിരിച്ചെടുത്തു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ ചേർന്ന ആശ്രമം ലോക്കൽ കമ്മിറ്റി,ആലപ്പുഴ ഏരിയ കമ്മിറ്റികളുടെ ശുപാർശയാണ് ജില്ല സെക്രട്ടറിയേറ്റ് അംഗീകരിച്ചത്. 2023 ജനുവരിയിൽ കരുനാഗപ്പള്ളിയിൽ വാഹനപരിശോധനക്കിടെ ഒരു കോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ വാഹനങ്ങളിൽ ഒന്ന് സി പി എം നേതാവായിരുന്ന ഷാനവാസിന്‍റേതായിരുന്നു.
മറ്റൊരാൾ തന്റെ ലോറി വാടകക്ക് എടുത്ത രേഖകൾ ഹാജരാക്കി ഷാനവാസ് കേസിൽ നിന്ന് ഒഴിവായെങ്കിലും പാർട്ടിയിൽ ഇത് വലിയ ഒച്ചപ്പാടിനും വിവാദങ്ങൾക്കും ഇടയാക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും ലഹരി കടത്തിൽ സംശയ നിഴലിലുള്ളയാൾക്ക് ലോറി വാടകക്ക് നൽകിയതും ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടിയെടുത്തത്. ഷാനവാസിന് പിന്നീട് പോലീസ് ക്ലീൻചിറ്റ് നൽകി.
Key Words : CPM, A Shanavas

COMMENTS