Congress leader Mohsina Kidwai passes away
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മൊഹ്‌സിന കിദ്വായ് (94) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം അഞ്ചു മണിക്ക് നിസാമുദ്ദീന്‍ സെമിത്തേരിയില്‍ നടക്കും.
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ ജനിച്ച മൊഹ്‌സിന കിദ്വായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
2004 മുതല്‍ 2016 വരെ ഛത്തീസ്ഗഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. യുപി സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Congress leader, Mohsina Kidwai, Central minister, Passed away



COMMENTS