തിരുവനന്തപുരം : ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേ...
തിരുവനന്തപുരം : ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി. ഹർജി ഈ മാസം 21ന് പരിഗണിക്കും. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം.
കുറ്റിയാടി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാൽ ആവശ്യമായ പോസ്റ്റൽ ബാലറ്റുകൾ എത്തിച്ചിരുന്നില്ല. ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു.
Key Words : Complaint, Postal Ballot, High Court, Election Commission

COMMENTS