പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ അധികൃതർക്ക് മുന്നിൽ മൊ...
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ അധികൃതർക്ക് മുന്നിൽ മൊഴി നൽകി. സുപ്രീംകോടതി അഭിഭാഷകനൊപ്പമെത്തിയാണ് ശോഭ ആർഡിഒയ്ക്ക് മൊഴി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അവർ പൂർണ്ണമായും നിഷേധിച്ചു.
പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി. ബാലനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ വ്യക്തികളുടെ മൊഴിയും വരുംദിവസങ്ങളിൽ ആർഡിഒ രേഖപ്പെടുത്തും.
അന്വേഷണ റിപ്പോർട്ട് റിട്ടേണിങ് ഓഫീസർ കൂടിയായ ആർഡിഒ നാളെ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പുറത്തുവന്ന ഈ വിവാദം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Key Words : Complaint,Votes, NDA Candidate, Palakkad, Shobha Surendran

COMMENTS