തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ നിലവിലുള്ള ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി (LPG) കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവി...
തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ നിലവിലുള്ള ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി (LPG) കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് ഇരട്ട കണക്ഷനുകൾ ഒഴിവാക്കുന്നത്.
പിഎൻജി കണക്ഷൻ ലഭിച്ചവർ 15 ദിവസത്തിനകം തങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്യണം. പിഎൻജി ഉള്ളവർക്ക് ഇനിമുതൽ എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകില്ല. നിർദ്ദേശം പാലിക്കാത്തവരുടെ എൽപിജി വിതരണം മൂന്ന് മാസത്തിനുള്ളിൽ പൂർണ്ണമായും നിർത്തലാക്കും.
ഉപഭോക്താക്കൾക്ക് mypngd.in എന്ന പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ നേരിട്ട് ഗ്യാസ് ഏജൻസി വഴിയോ സറണ്ടർ നടപടികൾ പൂർത്തിയാക്കാം.
ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Key Words : Civil Supplies Department, PNG, LPG

COMMENTS