ബെയ്ജിങ്: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളുടെ ദേശീയ പരമാധികാരവും സുരക്ഷയും പൂർണ്ണമായി ബഹുമാനിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ...
ബെയ്ജിങ്: പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും രാജ്യങ്ങളുടെ ദേശീയ പരമാധികാരവും സുരക്ഷയും പൂർണ്ണമായി ബഹുമാനിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ചിൻപിങ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്.
മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി പ്രസിഡന്റ് ഷി നാല് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. രാജ്യങ്ങൾക്കിടയിൽ സുസ്ഥിരമായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുക, അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കുക, വികസനവും സുരക്ഷയും ഒരേപോലെ കൊണ്ടുപോവുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ സ്വന്തം താൽപ്പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിനും ചൈന ക്രിയാത്മകമായ പങ്കുവഹിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. യുഎഇയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുമെന്നും ഷി ചിൻപിങ് വ്യക്തമാക്കി.
Key Words : Xi Jinping , UAE, Iran War

COMMENTS