തിരുവനന്തപുരം : നിതിൻ ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതെന്നും പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻ്റെ മരണവ...
തിരുവനന്തപുരം : നിതിൻ ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതെന്നും പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നിതിൻ രാജിൻ്റെ മരണത്തെകുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.
കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും മരണത്തിലേക്ക് തള്ളി വിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമെന്നും മുഖ്യമന്ത്രി കുറിച്ചു. രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
Key Words : Chief Minister Pinarayi Vijayan, Nithin Raj

COMMENTS