കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ...
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതിപ്പെട്ടതിന് ശേഷമാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ക്രമീകരണങ്ങളിലും ചാണ്ടി ഉമ്മൻ അതൃപ്തി രേഖപ്പെടുത്തി.
പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ തന്നെ ക്രമീകരിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഗൗരവകരമായ മറ്റ് ചില കാര്യങ്ങൾ കൂടി വരാനുണ്ടെന്നും, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
Key Words : Chandy Oommen, Strong Room, Puthuppally

COMMENTS