Chandi Oommen Casts Vote in Black Attire; Protests Government's "Hunting" of Oommen Chandy
കോട്ടയം പുതുപ്പള്ളിയിലെ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ (ബൂത്ത് നമ്പര്‍ 126) പോളിംഗ് സ്റ്റേഷനിലാണ് അദ്ദേഹം വോട്ട് ചെയ്തത്. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് കറുത്ത ഷര്‍ട്ട് ധരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അമ്മ മറിയാമ്മ ഉമ്മന്‍, സഹോദരി മറിയ ഉമ്മന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് അദ്ദേഹം പുതുപ്പള്ളി പള്ളിയിലെത്തി പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.
'ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം വോട്ട് ചെയ്യുന്ന ദിവസമാണിന്ന്' എന്നും പുതുപ്പള്ളിയില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ ഒന്നോ രണ്ടോ വര്‍ഷമല്ല, നീണ്ട 9 വര്‍ഷക്കാലം എല്‍ഡിഎഫ് വേട്ടയാടിയെന്നും, അതിനുള്ള മറുപടി ജനങ്ങള്‍ വോട്ടിലൂടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന് ഫണ്ട് അനുവദിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുപ്പള്ളിയെ ദ്രോഹിച്ചു. തടസ്സപ്പെട്ട പാലങ്ങളുടെ പണികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അവസ്ഥയും ഇതിന് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു.
പണി തീരാത്ത സിവില്‍ സ്റ്റേഷന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ട് അദ്ദേഹത്തെ ആക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിലും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളിലും ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. ഉമ്മന്‍ ചാണ്ടിക്ക് പിന്‍ഗാമിയായി ഒരു യുഡിഎഫ് മുഖ്യമന്ത്രി കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഡംബര വാഹനങ്ങളുടെ അകമ്പടി ഒഴിവാക്കി മണ്ഡലത്തിലുടനീളം സൈക്കിളില്‍ സഞ്ചരിച്ചാണ് അദ്ദേഹം ഇത്തവണ ജനങ്ങളെ കണ്ടത്. ഈ വേറിട്ട പ്രചാരണത്തിന് കരുത്തുപകരാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടെത്തുകയും ചാണ്ടി ഉമ്മനോടൊപ്പം സൈക്കിള്‍ റാലിയില്‍ പങ്കുചേരുകയും ചെയ്തു. കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും സ്ഥാനാര്‍ത്ഥിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു.
പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി തന്റെ പ്രചാരണത്തില്‍ നിന്ന് ഫ്‌ലെക്‌സുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ അദ്ദേഹം പൂര്‍ണ്ണമായും ഒഴിവാക്കി. ചുവരെഴുത്തുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കിയത്. ഇത് പ്രചാരണ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പര്യവസാനമായ 'കൊട്ടിക്കലാശം' വേണ്ടെന്ന് വെക്കാനുള്ള ചാണ്ടി ഉമ്മന്റെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. ആഘോഷങ്ങള്‍ക്കായി ചിലവാക്കുന്ന ലക്ഷക്കണക്കിന് രൂപ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ ഉപയോഗിക്കുക.
പ്രചാരണത്തിനായി മാറ്റിവെച്ച തുക ഉപയോഗിച്ച് ഇതിനോടകം തന്നെ 48 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'വോട്ട് കുറഞ്ഞാലും സാരമില്ല, പാവപ്പെട്ടവര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം ലഭിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിനൊപ്പം, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ജനപ്രതിനിധി എന്ന പ്രതിച്ഛായ ഉറപ്പിക്കാന്‍ ഈ വേറിട്ട പരീക്ഷണങ്ങളിലൂടെ ചാണ്ടി ഉമ്മന്‍ ശ്രമിക്കുകയായിരുന്നു.
Summary: Chandi Oommen, the UDF candidate for the Puthuppally assembly constituency, stated that today is the day Kerala and Puthuppally vote against the Left Democratic Front (LDF) government. Notably, Chandi Oommen arrived to cast his vote wearing black clothes as a mark of protest.
He remarked that the LDF did not just target Oommen Chandy for a year or two, but "hunted" him relentlessly for nine long years, and asserted that the public would deliver their verdict through the ballot box.
He accused the LDF government of harming Puthuppally by withholding funds. He cited the stalled bridge constructions and the poor state of the Super Specialty Hospital as evidence.
Chandi Oommen criticized the government for attempting to insult Oommen Chandy by naming an unfinished Civil Station after him.
He expressed confidence that the people would react to issues like Sabarimala and various corruption scandals, including the gold smuggling case. He added that a UDF Chief Minister would eventually succeed Oommen Chandy’s legacy in Kerala.



COMMENTS