Bye bye Pinarayi flex issue: Case against CPM workers
കൊച്ചി: കളമശ്ശേരിയില്‍ `ബൈ ബൈ പിണറായി' ഫ്‌ളക്‌സിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേസ്. ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിന്‍ ജോയിയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം കുന്നുകര പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വച്ചിരുന്ന ഫ്‌ളക്‌സ് രാത്രിയില്‍ ചിലര്‍ കത്തിച്ചു കളഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു.
ഇതേതുടര്‍ന്ന് ഇന്ദിരാഭവനില്‍ സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഓഫീസിലെ സാധനങ്ങല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഏഴു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Keywords: Bye bye Pinarayi flex issue, Case, CPM workers, Congress


COMMENTS