ന്യൂഡൽഹി: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്ന...
ന്യൂഡൽഹി: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ (എൽ നിനോ) മഴയുടെ അളവിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇത്തവണ ശരാശരിയുടെ 94 ശതമാനത്തിൽ താഴെ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ശക്തമാകാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലെ കാലവർഷത്തെ ദുർബലപ്പെടുത്തിയേക്കാം.
മഴയുടെ കുറവ് രാജ്യത്തെ കാർഷിക ഉൽപ്പാദനത്തെയും ജലസംഭരണികളിലെ ജലനിരപ്പിനെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകും ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാവുക. രാജ്യത്ത് പൊതുവേ മഴ കുറയുമെങ്കിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തുടക്കത്തിൽ സാധാരണ നിലയിലുള്ള മഴ ലഭിച്ചേക്കും.
എങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ (IOD) അനുകൂലമായാൽ എൽ നിനോയുടെ ആഘാതം കുറഞ്ഞേക്കുമെന്നും വിദഗ്ധർ പ്രത്യാശിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ട് മേയ് അവസാനത്തോടെ പുറത്തുവരും.
Key Words : Monsoon, El Nino

COMMENTS