BJP giving money to votters in Palakkad
പാലക്കാട്: പാലക്കാട് വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് കണ്ണാടിയില്‍ വയോധികയ്ക്ക് ശോഭ സുരേന്ദ്രന് ഒപ്പം എത്തിയ സ്ത്രീ പണം കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. സ്ഥലത്ത് കാറിനുള്ളിലിരിക്കുകയായിരുന്ന അവര്‍ പുറത്തെത്തി കോണ്‍ഗ്രസ് പ്രവര്‍കരുടെ കരണം അടിച്ചു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശോഭയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുയെന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം.
അതേസമയം ദൃശ്യങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിനകത്ത് ഇരിക്കുന്നതും ശോഭ സുരേന്ദ്രന്‍ അങ്ങോട്ട് ചെന്ന് തര്‍ക്കിക്കുന്നതും വ്യക്തമാണ്. വീഡിയോ എടുത്തയാള്‍ക്കെതിരെ `അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും' എന്നടക്കം ആക്രോശിക്കുന്നതും വ്യക്തമാണ്. അതേസമയം ബി.ജെ.പി വയോധികയ്ക്ക് നല്‍കിയത് 5000 രൂപയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
Keywords: Palakkad, BJP, Money, Votters, Congress, Video


COMMENTS