BJP candidate R. Sreelekha made headlines after she reportedly walked out of an election campaign event in the Vattiyoorkavu constituency
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര്‍. ശ്രീലേഖ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കേന്ദ്രമന്ത്രി തന്റെ പേരു പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് വേദിയില്‍ നിന്നിറങ്ങിപ്പോയി.
ഇന്നലെ തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം. പരിപാടിയില്‍ കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ ഓണ്‍ലൈനായാണ് സംബന്ധിച്ചത്.
കേന്ദ്രമന്ത്രി തന്റെ പ്രസംഗത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശ്രീലേഖയുടെ പേരോ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പേരോ പരാമര്‍ശിച്ചില്ല. നേമത്ത് മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ് കേന്ദ്രമന്ത്രി വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇതില്‍ പ്രകോപിതയായാണ് ശ്രീലേഖ ഇറങ്ങിപ്പോയതെന്നാണ് അറിയുന്നത്.
പ്രസംഗത്തില്‍ അവഗണിക്കപ്പെട്ടതില്‍ പ്രകോപിതയായ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. പുറത്തെത്തിയ ശ്രീലേഖയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവര്‍ വീണ്ടും വേദിയിലേക്ക് തിരിച്ചെത്തി. ബിജെപി നേതാക്കളായ വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവരെ അവര്‍ നേരിട്ട് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.
എന്നാല്‍, താന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്തകള്‍ ശ്രീലേഖ നിഷേധിച്ചു. കെ. സോമനുമായി സംസാരിച്ചത് വ്യക്തിപരമായ കാര്യമാണെന്നും സഹോദര തുല്യനായ അദ്ദേഹത്തോട് സംസാരിച്ചതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മുന്‍കൂട്ടി നിശ്ചയിച്ചതിലും കൂടുതല്‍ പരിപാടികള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ ഉണ്ടായ സമയക്കുറവും ബുദ്ധിമുട്ടുമാണ് ശ്രീലേഖ പുറത്തേയ്ക്കു പോകാന്‍ കാരണമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സമയത്തും മേയര്‍ സ്ഥാനത്തെച്ചൊല്ലി ശ്രീലേഖയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
Summary: In Thiruvananthapuram, BJP candidate R. Sreelekha made headlines after she reportedly walked out of an election campaign event in the Vattiyoorkavu constituency.
Venue: A BJP convention held in the Vattiyoorkavu constituency.
Chief Guest: Union Minister S. Jaishankar.
Reports suggest that Sreelekha was upset because the Union Minister, during his speech, failed to mention either her name as the local candidate or the name of the Vattiyoorkavu constituency. The Minister’s speech focused primarily on Rajeev Chandrasekhar.
Feeling overlooked during the speech, Sreelekha left the stage in protest. Outside the venue, BJP State Vice President K. Soman and other senior leaders intervened to pacify her. After leaders addressed her grievances, she eventually returned to the dais.
It is reported that she directly expressed her dissatisfaction to leaders including V.V. Rajesh and Rajeev Chandrasekhar.


COMMENTS