Bengal assembly election
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 20 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പോളിങ് രാവിലെ ഏഴു മണിക്കാണ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. അതേസമയം ബംഗാളില്‍ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരില്‍ ശക്തമായ പോളിങ്ങാണ് നടക്കുന്നത്.
മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ഹൗറ, നോര്‍ത്ത് 24 പര്‍ഗാനസ്, സൗത്ത് 24 പര്‍ഗാനസ്, നാദിയ, ഹഗ്ലി, പൂര്‍ബ ബര്‍ധമാന്‍ എന്നിവിടങ്ങളിലും ശക്തമായ പോളിങ്ങാണ് നടക്കുന്നത്.
Keywords: Bengal, Assembly election, Voting, Today



COMMENTS