ജയ്പൂർ: ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് വേപ്പ് (ഇ-സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്...
ജയ്പൂർ: ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് വേപ്പ് (ഇ-സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന പരാഗ് വേപ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം വിവാദമായത്.
മത്സരത്തിനിടെ താരങ്ങൾ പുകയില ഉൽപ്പന്നങ്ങളോ ഇ-സിഗരറ്റോ ഉപയോഗിക്കുന്നത് ഐപിഎൽ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. കൂടാതെ ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ താരത്തിന്റെ പ്രവൃത്തി ഗൗരവകരമായാണ് ബിസിസിഐ കാണുന്നത്. സംഭവത്തിൽ ബിസിസിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മത്സരവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്. സഞ്ജു സാംസണ് പകരം ഈ സീസണിലാണ് പരാഗ് രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്തത്.
Key Words : BCCI, Rajasthan Captain, Riyan Parag, E-cigarette

COMMENTS