അരൂർ: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിനും നിരോധനാജ്ഞ നിലനിൽക്കുന്ന പോളിങ് ബൂത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനും അരൂരിലെ യുഡിഎഫ് സ്ഥാനാർത്...
അരൂർ: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിനും നിരോധനാജ്ഞ നിലനിൽക്കുന്ന പോളിങ് ബൂത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനും അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു. ഷാനിമോളിന് പുറമെ സംഘർഷത്തിൽ ഏർപ്പെട്ട എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പോലീസ് നടപടിയെടുത്തിട്ടുണ്ട്.
പെരുമ്പളം സർക്കാർ സൗത്ത് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് സംഭവങ്ങളുടെ തുടക്കം. വോട്ടെടുപ്പ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ ചൊല്ലി സ്ഥാനാർത്ഥിയും പോലീസും തമ്മിൽ തർക്കമുണ്ടായിരുന്നു. പോളിങ് സമയം കഴിഞ്ഞാൽ സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആർക്കും ബൂത്തിനുള്ളിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് തടഞ്ഞത്.
തുടർന്ന് ഷാനിമോൾ ഉസ്മാൻ ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായി. ക്രമസമാധാന നില തകരാറിലാക്കിയതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിനുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Key Words : Police case, Shanimol Usman

COMMENTS