വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇന്ന് ഇറാൻ ഉ...
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇന്ന് ഇറാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഞായറാഴ്ച പാകിസ്താനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, വാഷിംഗ്ടണിൽ നിന്നുള്ള സുപ്രധാന സന്ദേശവുമായാണ് മുനീർ ടെഹ്‌റാനിലെത്തിയത്.
ബുധനാഴ്ച ഇറാനിലെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പകരം പാകിസ്താനെ മധ്യസ്ഥനാക്കിയാണ് ഇറാൻ നിലവിൽ സന്ദേശങ്ങൾ കൈമാറുന്നത്.
രണ്ടാം ഘട്ട ചർച്ചകൾക്കുള്ള സാധ്യതകൾ സജീവമാക്കുന്നതിൻ്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം വീക്ഷിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ ഇറാൻ്റെ ഭാഗത്തുനിന്ന് ആരൊക്കെ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മുനീർ കൂടിക്കാഴ്ച നടത്തുന്നത് അരാഗ്ചിയുമായാണോ എന്ന് വ്യക്തമല്ല. തസ്നീം വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
Key Words : Asim Munir, Iran Awar, Donald Trump

COMMENTS