കൊച്ചി : പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. ചട്ടലംഘന...
കൊച്ചി : പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നുമാണ് രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റ് ഏറെ ചർച്ചയായതിന് പിന്നാലെ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതം പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന ആക്ഷേപം എൽ ഡി എഫിന് ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ടി പി രാമകൃഷ്ണനും രംഗത്തെത്തി.
ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തെളിവായി പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ ഹാജരാക്കുമെന്നും, പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടി പി പറഞ്ഞു.
വിഷയത്തിൽ ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണന്റെ ബോർഡുകളുള്ള ജീപ്പിൽ അനൗൺസ്‌മെൻറ് നടത്തുന്ന വീഡിയോകൾ കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹലിയയ്ക്കെതിരെയായിരുന്നു പ്രചാരണ അനൗൺസ്‌മെൻ്റ്.
Key Words : Announcement Controversy, Perambra, TP Ramakrishnan, Election Commission.

COMMENTS