കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ വൈറലായ മോണാലിസയുടെ പ്രായത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. പെൺ...
കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ വൈറലായ മോണാലിസയുടെ പ്രായത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന മധ്യപ്രദേശ് പൊലീസിന്റെ വാദം തെറ്റാണെന്നും, ഇതിനായി ഹാജരാക്കിയ രേഖകൾ പെൺകുട്ടിയുടേതല്ലെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ജനനത്തീയതി യഥാർത്ഥത്തിൽ മോണാലിസയുടെ സഹോദരന്റേതാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന മോണാലിസയുടെ പഴയ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടു. പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ നൽകിയ ആധാർ രേഖകൾ സഹോദരന്റേതായിരുന്നുവെന്നും അത് മോണാലിസയുടേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേസ് എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2008 ജനുവരി 1-നാണ് മോണാലിസ ജനിച്ചതെന്നും അതുകൊണ്ട് തന്നെ നിലവിൽ അവർക്ക് പ്രായപൂർത്തിയായെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഈ വിഷയത്തിൽ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ദമ്പതികളെ അനാവശ്യമായി വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്ന സാഹചര്യത്തിൽ, രാഹുൽ ഈശ്വർ പുറത്തുവിട്ട പുതിയ രേഖകൾ കേസിൽ നിർണ്ണായകമായേക്കും.
Key Words : Kumbh Mela Viral girl, Age Controversy, Rahul Easwar

COMMENTS