തിരുവനന്തപുരം: നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NFDC) പാർട് ടൈം ചെയർമാനായി നിയമ...
തിരുവനന്തപുരം: നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NFDC) പാർട് ടൈം ചെയർമാനായി നിയമിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മൂന്ന് വർഷത്തേക്കാണ് നിയമനം.
എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ വികസനം, വിതരണം, ഗുണനിലവാരമുള്ള സിനിമകളുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് എൻഎഫ്ഡിസി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന കൃഷ്ണകുമാർ, നിലവിൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സിനിമാ രംഗത്തെ തന്റെ ദീർഘകാല അനുഭവസമ്പത്ത് ദേശീയ ചലച്ചിത്ര വികസന മേഖലയിൽ പ്രയോജനപ്പെടുത്താൻ ഈ പദവി അദ്ദേഹത്തിന് അവസരമൊരുക്കും.
സിനിമകളുടെ സാങ്കേതിക സഹായം, സിനിമാ ഉത്സവങ്ങളുടെ സംഘാടനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന ചുമതലകൾ ഇനി കൃഷ്ണകുമാറിന്റെ കൂടി നേതൃത്വത്തിലാകും നടപ്പിലാക്കുക.
Key Words : Actor G. Krishnakumar, NFDC Chairman


COMMENTS