ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിള്ളൽ സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു. ...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിള്ളൽ സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു. ഛദ്ദയ്ക്കൊപ്പം മുതിർന്ന നേതാക്കളായ സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരുൾപ്പെടെ ആറ് എംപിമാരാണ് പാർട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്.
ഇന്ന് ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ബിജെപിയിലേക്കുള്ള ഈ കൂട്ടായ ലയനം പ്രഖ്യാപിച്ചത്. രാജ്യസഭയിലെ ആകെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു.
രാഘവ് ഛദ്ദയെക്കൂടാതെ സന്ദീപ് പഥക്, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണ് ബിജെപിയിൽ ചേർന്നത്. രാജ്യസഭയിലെ എഎപിയുടെ ആകെയുള്ള 10 അംഗങ്ങളിൽ ഏഴുപേരും ഒപ്പമുണ്ടെന്നും, ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് തങ്ങൾ ബിജെപിയിൽ ലയിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. എംപി സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് ഈ നീക്കം.
പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ജനങ്ങളെ സേവിക്കാനുള്ള അവസരം എഎപിയിൽ നഷ്ടപ്പെട്ടുവെന്നുമാണ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ എഎപി ഉപനേതാവ് സ്ഥാനത്തുനിന്ന് മാറ്റി പകരം അശോക് മിത്തലിനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒരുമിച്ച് പാർട്ടി വിട്ടത് എന്നത് ശ്രദ്ധേയമാണ്.
ഈ നീക്കം അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Key Words : AAP, Raghav Chadha, BJP

COMMENTS