പത്തനംതിട്ട : കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം...
പത്തനംതിട്ട : കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം. തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് കുടുംബം ഭീതിയിലായത്.
ആദ്യ ദിവസം വരാന്തയിലും പിന്നീട് സിറ്റൗട്ടിലും വീട്ടുമുറ്റത്തുമാണ് പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സമീപവാസികളെത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി. വയോധികയും കൈകുഞ്ഞും അടങ്ങുന്നതാണ് കുടുംബം.
Key Words : Python, Snake, Konni

COMMENTS