തളിപ്പറമ്പില്‍ സിപിഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരേ വിമത സ്ഥാനാര്‍ത്ഥിയുമായി യൂത്ത് കോണ്‍ഗ്രസ്

Youth Congress Fields Rebel Candidate Against UDF Support for CPM Defector T.K. Govindan in Taliparamba


മിശ്ര വിവാഹം ചെയ്തതിനാല്‍ സീറ്റു തന്നില്ല : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു

കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎമ്മില്‍ നിന്നു വിട്ടുവന്ന ടി കെ ഗോവിന്ദനെതിരെ യുഡിഎഫ് പിന്തുണയ്ക്കാനു്‌ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്. 

തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കാന്‍ അവന്‍ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നാല്‍, വിമത നീക്കമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 

മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ ഒരു പരിധി വരെ പരിഹരിച്ച് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് വിമത നീക്കവുമായി രംഗെത്തിയിരിക്കുന്നത്.

സിപിഎമ്മില്‍ നിന്നും മറ്റും പുറത്തുവരുന്നവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാക്കുന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

മിശ്ര വിവാഹം ചെയ്തതിനാല്‍ സീറ്റു തന്നില്ല : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു. ഇത്രയും ജീര്‍ണ്ണിച്ച രീതിയില്‍ കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക വന്നിട്ടില്ലെന്നാണ് നുസൂറിന്റെ ആരോപണം.

എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും നുസൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും മറ്റു പാര്‍ട്ടികളുമായി സഹകരിക്കുന്ന കാര്യം ആലോചിക്കുമെന്നും നുസൂര്‍ വ്യക്തമാക്കി. 

രണ്ടാഴ്ച്ച മുമ്പു വരെ യുഡിഎഫ് അധികാരത്തില്‍ വരാനുളള സാഹചര്യമുണ്ടായിരുന്നു. ഇനി 60 സീറ്റില്‍ കൂടുതല്‍ കിട്ടില്ല. 

താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറഞ്ഞതെന്നും ഭാര്യ അമ്പലത്തില്‍ പോകുന്നതാണോ ഇവരുടെ പ്രശ്നമെന്നും നുസൂര്‍ ചോദിച്ചു. 'യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലാണ്. ബാബറി മസ്ജിദ് പൊളിച്ചത് മുതല്‍ ഇന്നുവരെ വര്‍ഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ്. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തു. തിരുവനന്തപുരത്ത് യുഡിഎഫ് - ബിജെപി ഡീല്‍ നടന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറെ വിജയിപ്പിക്കണം, പകരം അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസിനെ ജയിപ്പിക്കുമെന്നതായിരുന്നു ഡീല്‍. പിന്നീട് അത് വട്ടിയൂര്‍ക്കാവും അരുവിക്കരയുമായി. 

ശബരീനാഥനായിരുന്നു അരുവിക്കരയില്‍ സര്‍വേ റിപ്പോര്‍ട്ടില്‍ മുന്നില്‍. ശബരിയോട് പ്രവര്‍ത്തനം തുടങ്ങാന്‍ പറഞ്ഞു. ദേശീയ തലത്തിലുളള ആളുടെ നിര്‍ദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് കൊടുത്തത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേസമയം അമ്മാനമാടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. മീനാങ്കല്‍ കുമാറിനു വേണ്ടി നെടുമങ്ങാട് സീറ്റിനു രംഗത്തിറങ്ങിയത് അടൂര്‍ പ്രകാശാണ്. 

ജി സുധാകരന്‍ മറ്റൊരു പി സി ജോര്‍ജ്ജാണ്. വാ പോയ കോടാലിയായ സുധാകരനു പകരം അമ്പലപ്പുഴയില്‍ എന്തുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്നും നുസൂര്‍ ചോദിച്ചു. പി കെ ശശിക്ക് ഒറ്റപ്പാലത്ത് മത്സരിക്കാമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എന്തുകൊണ്ട് പാലക്കാട് മത്സരിച്ചുകൂടായെന്നും നുസൂര്‍ ചോദിച്ചു. കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനായി മാറുമെന്നും നുസൂര്‍ ആരോപിച്ചു.


Summary: The Youth Congress has come out strongly against the Congress leadership’s decision to support T.K. Govindan, a former CPM member, in Taliparamba.

Reports indicate that Youth Congress District President Vijil Mohanan will file his nomination papers as a rebel candidate. Campaigning has already begun in the constituency, with posters appearing everywhere featuring the slogan: "He is coming to protect the pride of the Congress."

However, the Congress leadership has issued a stern warning, stating that strict disciplinary action will be taken if the rebel movement continues.

This internal rift emerges just as the party was attempting to move forward by resolving challenges raised by senior leader K. Sudhakaran. The core of the Youth Congress's grievance is that fielding defectors from the CPM and other parties denies deserving Congress leaders their rightful opportunities.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,659,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7442,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17430,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2486,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,379,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,920,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1180,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2306,
ltr
item
www.vyganews.com: തളിപ്പറമ്പില്‍ സിപിഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരേ വിമത സ്ഥാനാര്‍ത്ഥിയുമായി യൂത്ത് കോണ്‍ഗ്രസ്
തളിപ്പറമ്പില്‍ സിപിഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരേ വിമത സ്ഥാനാര്‍ത്ഥിയുമായി യൂത്ത് കോണ്‍ഗ്രസ്
Youth Congress Fields Rebel Candidate Against UDF Support for CPM Defector T.K. Govindan in Taliparamba
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhecWka-EZtpZ7jmm0tNEfkzGzl4ZGde3anNyqF5MmYVsOvuPXzeCtWzdbZjJ3crLKnxfSmV-aKep2-quroBMUzW_sOrx1vsXcnO3nVqgev1628GWtfFsPA_HCNSRuzJscDWunIBSuNko-wVDCkVFQtrP3clEtqqeBGUn0ZeA37wPGEx36Kvi8_SGwpE58/s320/TK%20Govindan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhecWka-EZtpZ7jmm0tNEfkzGzl4ZGde3anNyqF5MmYVsOvuPXzeCtWzdbZjJ3crLKnxfSmV-aKep2-quroBMUzW_sOrx1vsXcnO3nVqgev1628GWtfFsPA_HCNSRuzJscDWunIBSuNko-wVDCkVFQtrP3clEtqqeBGUn0ZeA37wPGEx36Kvi8_SGwpE58/s72-c/TK%20Govindan.jpg
www.vyganews.com
https://www.vyganews.com/2026/03/youth-congress-fields-rebel-candidate.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/youth-congress-fields-rebel-candidate.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy