തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് കേരളത്തിൽ തുടക്കമാവുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്...
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് കേരളത്തിൽ തുടക്കമാവുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിനാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. സെപ്റ്റംബർ 27-നാണ് ഈ നിർണ്ണായക പോരാട്ടം.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം കാര്യവട്ടത്ത് നടന്ന ശേഷം, രണ്ടാം മത്സരം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും മൂന്നാം മത്സരം ഒക്ടോബർ 3-ന് ചണ്ഡിഗഡിലും നടക്കും.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ 6 മുതൽ ടി20 പരമ്പരയ്ക്കും തുടക്കമാവും. ലഖ്‌നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അഞ്ച് ടി20 മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 17-നാണ് പരമ്പരയിലെ അവസാന മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പുറത്തുവിട്ട 2026-27 ഹോം സീസൺ ഷെഡ്യൂൾ പ്രകാരം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ സീസണിലെ ആദ്യ പ്രധാന പരമ്പരയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗ്രീൻഫീൽഡിലേക്ക് ഏകദിന ആവേശം തിരിച്ചെത്തുന്നത് മലയാളി കായിക പ്രേമികൾക്ക് വലിയ ആഘോഷത്തിന് വകനൽകുന്നു.
Key Words : Cricket , Kariyavattom, Windies, Thiruvananthapuram

COMMENTS