കൊച്ചി : കേരളത്തിൽ എയിംസ് അനുവദിക്കാത്തത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടു...
കൊച്ചി : കേരളത്തിൽ എയിംസ് അനുവദിക്കാത്തത്തിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കഴിഞ്ഞ 11 വർഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.
പുതിയതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമാവുകയും നാലെണ്ണം നിർമാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമർശിച്ചു. ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനോട് ഹാജരാകാനും കോടതി നിർദേശിച്ചു.
Key Words : AIIMS, High Court

COMMENTS