അഞ്ചു ദിവസത്തെ യുദ്ധവിരാമം അമേരിക്കയ്ക്ക് ആയുധം സമാഹരിക്കാനും വിപണി പിടിച്ചുനിറുത്താനുമുള്ള ഇടവേള

On Monday, March 23, 2026, President Donald Trump announced a five-day postponement of planned military strikes against Iran’s power plants


എന്‍ പ്രഭാകരന്‍

ദുബായ് : ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്നു നടത്തിയ പ്രഖ്യാപനം ലോകം കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. 

എന്നാല്‍, ട്രംപിന്റെ ഈ പ്രഖ്യാപനത്തിനു പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ടെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. 

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അമേരിക്കയും ഇറാനും തമ്മില്‍ വളരെ മികച്ചതും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാനും പറയുന്നു. യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രംപ് പറയുന്നു. നിങ്ങള്‍ തുടങ്ങിയ യുദ്ധം നിങ്ങള്‍ തന്നെ നിറുത്തി പൊയ്‌ക്കൊള്ളാന്‍ ഇറാനും പറയുന്നു.

യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പൂര്‍ണ്ണമായും നിര്‍ത്തണമെന്നും കൈവശമുള്ള യുറേനിയം ശേഖരം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പക്ഷേ, ഇറാന്‍ ഇനിയും ഒരു ഉറപ്പും കൊടുത്തിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തിയിരുന്നു. ഇതു ലോക വിപണിയില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയും തകര്‍ച്ചയിലാണ്. 

ആക്രമണം നിര്‍ത്തിവച്ച വാര്‍ത്ത വന്നതോടെ എണ്ണവില ബാരലിന് 100 ഡോളറിലേക്ക് താഴ്ന്നു. ഇതു തന്നെയാണ് ട്രംപ് ലക്ഷ്യമിട്ട പ്രധാന കാര്യവും. ഇന്ധനവില വര്‍ദ്ധന ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് തടയാന്‍ ഈ താല്‍ക്കാലിക ആശ്വാസം സഹായിക്കും.

ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയപ്പോള്‍, സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ജല-ഊര്‍ജ്ജ സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ അത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഒഴിവാക്കാനാണ് ഈ നീക്കം. മാത്രമല്ല, തങ്ങളുടെ എണ്ണു ഉത്പാദന കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുന്നത് ഒഴിവാക്കണമെന്ന് ട്രംപിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.

തന്ത്രപരമായ ചില കാരണങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഇറാന്റെ ഉന്നത നേതൃത്വത്തിന് യുദ്ധത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടതിനാല്‍, പുതിയ നേതൃത്വത്തിന് ചര്‍ച്ചകള്‍ക്ക് സമയം നല്‍കുകയാണ് അമേരിക്ക ചെയ്യുന്നത്.

ഈ അഞ്ച് ദിവസത്തെ ഇടവേള ഗള്‍ഫ് മേഖലയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കയ്ക്ക് സമയം നല്‍കുന്നു. അമേരിക്ക പ്രതീക്ഷിക്കാത്ത തിരിച്ചടി യുദ്ധത്തിലൂടെ ഉണ്ടായിട്ടുണ്ട്. അതു പരിഹരിക്കുക വലിയൊരു ലക്ഷ്യമാണ്. 

ജപ്പാനില്‍ നിന്ന് മറീനുകളുമായി ഒരു കപ്പല്‍ ഇറാന്‍ തീരത്തേയ്ക്കു വരുന്നുണ്ട്. ഇവരെ ഇറക്കി ഹോര്‍മുസ് കടലിടുക്കിലെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും അമേരിക്കയ്ക്കു പദ്ധതിയുണ്ട്. ഇതിനുള്ള സാവകാശം കൂടിയാണ് ഈ അഞ്ചു ദിവസത്തെ യുദ്ധവിരാമമെന്നാണ് കരുതുന്നത്.

 മാത്രമല്ല, സൈനികര്‍ക്ക് വിശ്രമം അനുവദിക്കാനും ഇതു സഹായകമാവും. ഈ അഞ്ചു ദിവസം കൊണ്ട് ഇറാന്‍ എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നുണ്ടോ എന്നു സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിയും.

ഇറാന്‍ ക്‌ളസ്റ്റര്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങിയതോടെ ഇസ്രയേലിന്റെ പ്രതിരോധ മിസൈല്‍ ശേഖരം അപകടരമായി ശോഷിച്ചു, സഹായം ഉറപ്പിച്ചു പറയാതെ അമേരിക്ക

Summary: On Monday, March 23, 2026, President Donald Trump announced a five-day postponement of planned military strikes against Iran’s power plants and energy infrastructure. This decision comes amidst the intense escalation of the "Second Iran War," which began in February.

1. Diplomatic Breakthrough ("Productive Conversations")

Trump claimed that "very good and productive conversations" have taken place between the U.S. and Iran over the past 48 hours.

The Goal: Trump stated that the objective is to reach a complete resolution to end the hostilities.

The Terms: The U.S. is demanding that Iran completely halt uranium enrichment and surrender its existing uranium stockpile.

Mediation: Reports suggest that countries like Pakistan, Turkey, and Egypt are acting as intermediaries for these talks.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,664,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7451,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17459,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2487,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,381,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,924,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1181,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2318,
ltr
item
www.vyganews.com: അഞ്ചു ദിവസത്തെ യുദ്ധവിരാമം അമേരിക്കയ്ക്ക് ആയുധം സമാഹരിക്കാനും വിപണി പിടിച്ചുനിറുത്താനുമുള്ള ഇടവേള
അഞ്ചു ദിവസത്തെ യുദ്ധവിരാമം അമേരിക്കയ്ക്ക് ആയുധം സമാഹരിക്കാനും വിപണി പിടിച്ചുനിറുത്താനുമുള്ള ഇടവേള
On Monday, March 23, 2026, President Donald Trump announced a five-day postponement of planned military strikes against Iran’s power plants
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvB-kKSboasUDcBk9W98ZhwyAK9fJcxXBt4z24JdhLUco0wGZf1hAtv3uwr5qtoBMCA5Eo6snvVmLJg8_b2vCc2gVpUHnV1C-oTrb0Pj4tPfcnpVWG-i8OFhZHPhUBif7X1r7VGVuu8DTYEUfdGyegIB7hARaxXuL2Pty6xbs2vOiACJD6-xoTJ0AwO_M/w640-h384/Trump%20Ayathollah.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvB-kKSboasUDcBk9W98ZhwyAK9fJcxXBt4z24JdhLUco0wGZf1hAtv3uwr5qtoBMCA5Eo6snvVmLJg8_b2vCc2gVpUHnV1C-oTrb0Pj4tPfcnpVWG-i8OFhZHPhUBif7X1r7VGVuu8DTYEUfdGyegIB7hARaxXuL2Pty6xbs2vOiACJD6-xoTJ0AwO_M/s72-w640-c-h384/Trump%20Ayathollah.jpg
www.vyganews.com
https://www.vyganews.com/2026/03/why-5-day-halt-for-war.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/why-5-day-halt-for-war.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy