പത്തനംതിട്ട: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രത...
പത്തനംതിട്ട: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കവെ, പ്രശസ്തമായ പാരഡി ഗാനത്തിലെ 'സ്വർണം കട്ടത് ആരപ്പാ' എന്ന വരികൾ ആലപിച്ചാണ് രാഹുൽ ഗാന്ധി ജനശ്രദ്ധയാകർഷിച്ചത്.
കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യം ഈ വരികളിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശബരിമലയിലെ സ്വർണം കൊള്ളയടിച്ച എൽഡിഎഫ് അവിടെ പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തെ അപമാനിക്കുന്ന രീതിയിലുള്ള നടപടികൾ ഇടതുപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ മതത്തെയും ക്ഷേത്രങ്ങളെയും കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ശബരിമലയെക്കുറിച്ച് മറന്നുപോകുന്നു. ഇവിടെ എത്തുമ്പോൾ അദ്ദേഹത്തിന് എൽഡിഎഫിനെ പിന്തുണയ്ക്കണോ ദൈവത്തെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ സംശയമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് മോദി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
Key Words : Sabarimala Gold Theft Case, Rahul Gandhi, LDF

COMMENTS