ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ കടുത്...
ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവാണ് തിരിച്ചടി പ്രഖ്യാപിച്ചത്.
ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചാൽ, "അമേരിക്കൻ ഓഹരിയുള്ളതോ അല്ലെങ്കിൽ അമേരിക്കയുമായി സഹകരിക്കുന്നതോ ആയ മേഖലയിലെ എല്ലാ എണ്ണ-ഊർജ്ജ കമ്പനികളെയും നശിപ്പിക്കുകയും ചാരമാക്കുകയും ചെയ്യും" എന്ന് വക്താവ് മുന്നറിയിപ്പ് നൽകി.
ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും തകർത്തതായും മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണമാണ് യുഎസ് നടത്തിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ദ്വീപിലെ എണ്ണ സംഭരണശാലകളെ മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും, അടുത്ത തവണ അവയാകാം ലക്ഷ്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിന് ഇറാൻ തടസ്സം നിൽക്കുകയാണെങ്കിൽ എണ്ണ നിലയങ്ങൾ ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച രാത്രി വൈകി തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.
Key Words : Kharg Island , Oil Infrastructure , Military Targets, Central Command, Strait of Hormuz , Khatam al-Anbiya

COMMENTS