തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സർക്കാരിന് തന്നെ അപചയമായി. മുഖ്യമന്ത്രി ഉചിതമായ നടപടി എടുക്കണം. മന്ത്രി...
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി നടേശൻ. സർക്കാരിന് തന്നെ അപചയമായി. മുഖ്യമന്ത്രി ഉചിതമായ നടപടി എടുക്കണം. മന്ത്രി നിലയും നിലവാരവും പുലർത്തണം. മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയായ ഒരാൾ വേറെയില്ല. ഭാര്യയോട് നീതി കാണിച്ചില്ല. മാന്യമായ പൊതുപ്രവർത്തനം നടത്തേണ്ടതിന് പകരം വഷളായ പ്രവർത്തനങ്ങൾ. പൊതുപ്രവർത്തകന്റെ മാന്യതയും മര്യാദയും കാണിച്ചില്ല.
മന്ത്രിസഭയ്ക്ക് വരെ പുഴുക്കുത്താണ് ഗണേഷ് കുമാർ. ഭംഗിയായി ഭരണം നടത്തി തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സമയത്ത് ഇത്രയും അപവാദം ഉണ്ടാക്കാതെ ശ്രദ്ധിക്കേണ്ടതായിരുന്നു. ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ വാക്കിലും പ്രവർത്തിയിലും ഉള്ളത്. പരാതി പിൻവലിച്ചത് കൊണ്ട് ഒന്നുമില്ലാതെ ആകുന്നില്ല. ഗണേഷ് വഷളനായ മന്ത്രിയെന്നും വെള്ളാപ്പള്ളി നടേശൻ.
Key Words : Vellappally, KB Ganesh Kumar

COMMENTS