ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അവശേഷിക്കുന്ന 37 സീറ്റുകളിലെ പട്ടിക ഇന്ന് പുറത്തുവിടും....
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അവശേഷിക്കുന്ന 37 സീറ്റുകളിലെ പട്ടിക ഇന്ന് പുറത്തുവിടും. ഇന്നലെ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട പട്ടികയിൽ സിറ്റിംഗ് എം.പിമാരെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ ഗ്രൂപ്പ് പോരും സീറ്റ് വിഭജനത്തിലെ തർക്കങ്ങളും പ്രഖ്യാപനം വൈകാൻ കാരണമാകുന്നുണ്ട്.
അതേസമയം, കണ്ണൂർ സീറ്റിനായി കെ. സുധാകരൻ കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടാൽ തന്റെ രാഷ്ട്രീയ നിലപാട് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സുധാകരൻ നൽകുന്ന സൂചന. വരും മണിക്കൂറുകളിൽ പുറത്തുവരുന്ന പട്ടിക കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
Key Words : Candidate Selection, Congress

COMMENTS