തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്ന് ശശി തരൂർ എംപി. 85 മുതൽ 100 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാര...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ വിജയമുണ്ടാകുമെന്ന് ശശി തരൂർ എംപി. 85 മുതൽ 100 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് തരൂർ ഉന്നയിച്ചത്.
ജനങ്ങളുടെ നികുതിപ്പണം സ്വന്തം കേഡർമാരുടെ പോക്കറ്റിലെത്തിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പിഎ നിയമനം കേവലം പാർട്ടി വളർത്താനുള്ള തന്ത്രമാണ്. രണ്ട് വർഷം മാത്രം ജോലി ചെയ്യുന്നവർക്ക് ആജീവനാന്ത പെൻഷൻ നൽകുന്നത് നികുതിദായകരോടുള്ള വെല്ലുവിളിയാണ്. സ്വാഭാവികമായും ഇവർക്ക് കൂറ് സർക്കാരിനോടല്ല, പാർട്ടിയോടായിരിക്കും ശശി തരൂർ വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് വിജയത്തിനായി 14 ജില്ലകളിലും സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയ തരൂർ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി നൽകി. കോൺഗ്രസിൽ ആർക്കും സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.
key words 2026 Kerala Assembly election, Shashi Tharoor

COMMENTS