അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച ജി. സുധാകരന്റെ (പാത...
അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച ജി. സുധാകരന്റെ (പാതിരപ്പള്ളി സ്വദേശി) നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളി. സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങൾ അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പാതിരപ്പള്ളി ചെട്ടികാട് സ്വദേശിയായ സുധാകരൻ രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചിരുന്നത്. എന്നാൽ രണ്ടിലും ആവശ്യമായ വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തിയിരുന്നില്ല. പരിശോധനയിൽ ഈ പോരായ്മകൾ കണ്ടെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക നിരസിക്കുകയായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ യുഡിഎഫ് പിന്തുണയോടെയാണ് ഈ 'അപരൻ' കളത്തിലിറങ്ങിയിരുന്നത്. പേര് കൊണ്ടുള്ള സാമ്യം വോട്ടെടുപ്പിൽ നിർണ്ണായകമാകുമെന്ന് കരുതിയിരുന്ന യുഡിഎഫിന് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് തിരിച്ചടിയായിട്ടുണ്ട്.
Key words : Kerala Election 2026, G Sudhakaran

COMMENTS