തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

അയല്‍ക്കാരെ ആക്രമിക്കില്ലെന്നു പറഞ്ഞ ഇറാന്‍ പ്രസിഡന്റിനെതിരേ പ്രതിഷേധം, പിന്നാലെ യുഎഇയിലും ഖത്തറിലും സൗദിയിലും ആക്രമണം

The UAE Ministry of Defense stated that its air defenses are currently responding to incoming missile and drone threats from Iran

 ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം


എന്‍ പ്രഭാകരന്‍

ദുബായ്: അയല്‍ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞതിനു പിന്നാലെ ദുബായ് വിമാനത്താവളത്തിലും ഖത്തറിലെ യുഎസ് സേനാ താവളത്തിലും വീണ്ടും ആക്രമണം. 

ഇറാനില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. ഇതിലെ നാശനഷ്ടങ്ങള്‍ വ്യക്തമല്ല. വിമാനത്താവളം ഭാഗികമായി തുറന്നതിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ഖത്തറിലെ യുഎസ് താവളം ലക്ഷ്യമിട്ടു വന്ന മിസൈലുകള്‍ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ബഹ്‌റൈനിലെ യുഎസ് താവളവും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. തങ്ങള്‍ക്കു നേരേ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.

സൗദി അറേബ്യയിലെ റിയാദ് നഗരത്തിലേക്കു വന്ന ഒരു ഡ്രോണ്‍ വെടിവച്ചു വീഴിത്തിയെന്ന് അധികൃതര്‍ പറഞ്ഞു. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമിട്ടു വന്ന മിസൈലും നാലു ഡ്രോണുകളും വീഴ്ത്തിയതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ സൈന്യം നടത്തിയ ആക്രമണങ്ങളെ 'ഫയര്‍ അറ്റ് വില്‍' (സ്വയം തീരുമാനമെടുത്ത് ആക്രമിക്കുക) എന്ന് വിശേഷിപ്പിക്കുകയും അതില്‍ മാപ്പ് പറയുകയും ചെയ്ത പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനെതിരെ ഇറാനിലെ രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനിലേക്ക് ആക്രമണം ഉണ്ടാകാത്തിടത്തോളം കാലം മിസൈല്‍ ആക്രമണങ്ങള്‍ നടത്തരുതെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പ്രസിഡന്റിന്റെ പരാമര്‍ശം 'അപമാനകരമാണെന്ന്' ഖോം നഗരത്തെ പ്രതിനിധാനം ചെയ്യുന്ന എംപി മുഹമ്മദ് മനാന്‍ റെയ്സി പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സ് വേഗത്തില്‍ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലുള്ള എല്ലാ യുഎസ്, ഇസ്രായേല്‍ താവളങ്ങളും നിയമാനുസൃതമായ ലക്ഷ്യങ്ങളാണെന്നും യുദ്ധം തുടരുമെന്നും പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ ഇബ്രാഹിം അസീസിയും പറഞ്ഞു.

പ്രസിഡന്റിന്റെ മാപ്പപേക്ഷ ദുര്‍ബലതയുടെ ലക്ഷണമാണെന്നും സൈന്യം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുന്‍ എംപി ജലാല്‍ റാഷിദി കൂച്ചി വിമര്‍ശിച്ചു. 

യുഎസിന്റെയും ഇസ്രായേലിന്റെയും ശക്തമായ ആക്രമണങ്ങള്‍ കാരണമാണ് ഇറാന്‍ മാപ്പ് പറയുകയും കീഴടങ്ങുകയും ചെയ്തതെന്ന് അദ്ദേഹം 'ട്രൂത്ത് സോഷ്യല്‍' പോസ്റ്റില്‍ കുറിച്ചു. ഇറാന്റെ മോശം പെരുമാറ്റം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും കൂടുതല്‍ മേഖലകളെ ലക്ഷ്യം വയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാാനിലെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് അംഗം ആയത്തുള്ള മൊസാഫരി അറിയിച്ചു. എന്നാല്‍ ഇതുവരെ ഔദ്യോഗിക യോഗങ്ങളൊന്നും ചേര്‍ന്നിട്ടില്ലെന്നും തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, ദോഹയിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥരോട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തറിലെ ഹോട്ടലുകള്‍ ഇവര്‍ക്ക് താമസം നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Summary: The UAE Ministry of Defense stated that its air defenses are currently responding to incoming missile and drone threats from Iran. This comes just hours after the Iranian President apologized for "fire at will" attacks on neighboring countries and instructed the armed forces to halt such actions. Meanwhile, Qatar has reportedly ordered Iranian embassy staff in Doha to leave the country within one week, with local hotels refusing to accommodate them.


President Masoud Pezeshkian faced heavy criticism from Iranian political and media figures after he apologized for what he termed "fire at will" attacks by the military and ordered an end to strikes unless an attack on Iran originates from those neighboring territories.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17735,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: അയല്‍ക്കാരെ ആക്രമിക്കില്ലെന്നു പറഞ്ഞ ഇറാന്‍ പ്രസിഡന്റിനെതിരേ പ്രതിഷേധം, പിന്നാലെ യുഎഇയിലും ഖത്തറിലും സൗദിയിലും ആക്രമണം
അയല്‍ക്കാരെ ആക്രമിക്കില്ലെന്നു പറഞ്ഞ ഇറാന്‍ പ്രസിഡന്റിനെതിരേ പ്രതിഷേധം, പിന്നാലെ യുഎഇയിലും ഖത്തറിലും സൗദിയിലും ആക്രമണം
The UAE Ministry of Defense stated that its air defenses are currently responding to incoming missile and drone threats from Iran
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxJ8PFktGVByL6LaCMibI0fLlI6eOQmkFri-PMTcjSpamcTzqHh45pgWRbeQCUIJVj2vLF1HbKuF7j0o393ZnA36V8J5IF_KfNr2jt_HsOri4Hl36fP1oE2vn6quH0BVfxvKpmvzTIUP0CFQo90zBsHQ4yw3e1OdUNDeoQPmDYBUZng8VVyHij8u-lxU/w640-h384/Dubai%20Airport.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxxJ8PFktGVByL6LaCMibI0fLlI6eOQmkFri-PMTcjSpamcTzqHh45pgWRbeQCUIJVj2vLF1HbKuF7j0o393ZnA36V8J5IF_KfNr2jt_HsOri4Hl36fP1oE2vn6quH0BVfxvKpmvzTIUP0CFQo90zBsHQ4yw3e1OdUNDeoQPmDYBUZng8VVyHij8u-lxU/s72-w640-c-h384/Dubai%20Airport.jpg
www.vyganews.com
https://www.vyganews.com/2026/03/uae-responding-to-missile-and-drone.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/uae-responding-to-missile-and-drone.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy