ന്യൂഡൽഹി: ഇറാൻ്റെ തിരിച്ചടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ...
ന്യൂഡൽഹി: ഇറാൻ്റെ തിരിച്ചടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയെയും മറ്റുരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഇരുവരും ചർച്ചചെയ്തു.
അതേസമയം, യുഎഇയിലെ ഫുജൈറയിൽ വീണ്ടും ഇറാൻ്റെ ആക്രമണമുണ്ടായി. ഫുജൈറയിലെ എണ്ണവ്യവസായ മേഖലയിലാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് നേരിയ തീപ്പിടിത്തം ഉണ്ടായെന്നും തീയണച്ചെന്നും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ഇറാൻ്റെ തിരിച്ചടിയിൽ സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു, 12 പേർക്ക് പരിക്കേറ്റു.
Key Words : UAE President, Donald Trump, Iran's Retaliation

COMMENTS